കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

സഹരൻപൂർ: കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റ് ചെയ്തു. അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് സന്ദീപിനെ(30) പ്രകോപിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പറഞ്ഞു. രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികള്‍. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും അഭിമന്യു മംഗ്‌ലിക് പറഞ്ഞു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. അയൽക്കാരാണ് കൊലപാതക വിവരം കുത്തബ്‌ഷേർ പോലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അൽക്കയുടെ മൃതദേഹത്തിന് സമീപം സന്ദീപ് ഇരിക്കുന്നതായി കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...