ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാവായിക്കുളത്ത് കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് ഭാര്യയെ കാറ്റാടിക്കഴ ഉപയോഗിച്ച് കാല് രണ്ടും അടിച്ചൊടിക്കുകയും തുടർന്ന് പെട്രോളോ ഡീസലോ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതല്‍ അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ബിനുവിനെ കല്ലമ്പലം പൊലീസ് തിരയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...