ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ചെമ്പൂർ: ഭാര്യ ജോലിക്ക് പോവാൻ ഒരുങ്ങുന്നതിനിടെ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന ആവശ്യവുമായി ഭർത്താവ്. ഭാര്യ ആവശ്യം നിരാകരിച്ചതോടെ 38കാരിയ്ക്ക് തീയിട്ട് 46കാരനായ ഭർത്താവ്. മുംബൈയിലെ ചെമ്പൂരിലാണ് നടുക്കുന്ന സംഭവം. ദിനേശ് ആഹ്വാദ് എന്ന 46കാരനാണ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ചെമ്പൂരിലെ വാശി നക മേഖലയിൽ വെള്ളിയാഴ്ച യാണ് സംഭവം. 46കാരന്റെ ഭാര്യ രേഖ വീട്ടുജോലികൾ ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. വെള്ളിയാഴ്ച രേഖ ജോലിക്ക് പോവാനൊരുങ്ങുന്നതിന് മുൻപ് ഭർത്താവ് ഇവരോട് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജോലിക്കെത്താൻ വൈകുമെന്ന് വീട്ടുകാർ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും വ്യക്തമാക്കി യുവതി ലൈംഗിക ബന്ധത്തിന് തയ്യാറായില്ല. ഇതോടെ രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇത് ദമ്പതികൾക്കിടയിൽ വാക്കേറ്റമുണ്ടാവുകയും 46കാരൻ ഭാര്യയെ ആക്രമിക്കുകയായിരുന്നു. രേഖയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്താനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തീപ്പെട്ടി കത്തിയില്ല. ഇതോടെ ഗ്യാസ് അടുപ്പ് കത്തിച്ച് ഇതിൽ നിന്ന് പേപ്പർ ഉപയോഗിച്ചാണ് ഇയാൾ രേഖയ്ക്ക് തീ കൊളുത്തിയത്. രേഖയുടെ നിലവിളിയും ബഹളവും കേട്ടെത്തിയ അയൽവാസികൾ തീ അണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നെഞ്ചിലും വയറിലും കാലിലും കയ്യിലുമായി 33 ശതമാനത്തോളം പൊള്ളലാണ് ഇവർക്ക് നേരിട്ടത്. സിയോണിലെ ലോക്മാന്യ തിലക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരോട് സംഭവിച്ചതിനേക്കുറിച്ച് രേഖ മൊഴി നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ പോലീസ് 46കാരനായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവിന് സംശയരോഗമുള്ളതായി രേഖ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക ശ്രമമടക്കം അറസ്റ്റിലായ ഭര്‍ത്താവിനെതിരെ ചുമത്തുമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...