ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി ; കുടിച്ച്‌ മരിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. 39 കാരനായ സതീഷ്. കാവുണ്ടം പാളയം അംബേദ്കര്‍ നഗറിലെ ആര്‍ റീന എന്നിവരാണ് അറസ്റ്റിലായത്. 12 വര്‍ഷം മുന്‍പാണ് ഇല്ക്‌ട്രീഷ്യനായ രാജ റീനെയെ വിവാഹം കഴിച്ചത്. രാജ പലപ്പോഴും മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചാണ് രാജ മരിക്കാന്‍ ഇടയായതെന്ന് യുവതി ബന്ധുക്കളെ അറിയിച്ചു. യുവാവിന്റെ മൃതദേഹത്തിലെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരുന്നു.

കഴുത്തുഞെരിച്ചാണ് രാജയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ബന്ധുവായ കാമുകനുമൊത്താണ് കൊലപാതകം നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ഭാര്യയും യുവാവും തമ്മിലുള്ള അവിഹിതബന്ധം രാജ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. മദ്യപിച്ചെത്തിയ ദിവസം ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...