Saturday, May 18, 2024 6:09 pm

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു ; പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു (30) വിനെയാണ് ഖാൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നിൽ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി യും സ്ഥിരീകരിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. എന്നാൽ രാജു ഇതിനോടകം വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിന് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അർഹനാണെന്നും ഉടൻ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസമിൽ കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം : രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർഥികൾ

0
ദിസ്പൂർ: അസം സിൽചാറിലെ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ വൻ തീപിടിത്തം. സിൽച്ചാർ...

ജില്ലയില്‍ നാളെയും (19), തിങ്കളാഴ്ചയും (20) റെഡ് അലേര്‍ട്ട്

0
പത്തനംതിട്ട : പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (19) തിങ്കളാഴ്ചയും...

പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം

0
ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ...

കൊച്ചിയിൽ ലഹരിമരുന്നുമായി യുവതിയടക്കം 6 പേർ പിടിയിൽ ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

0
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു...