Thursday, July 3, 2025 7:46 pm

സുരക്ഷയിൽ ആശങ്ക ; കൊവിഡിന് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നത് നിർത്തിവെച്ച് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്കായി നൽകി വരുന്നത് ലോകാരോഗ്യ സംഘടന താൽക്കാലികമായി നിർത്തിവെച്ചു. മരുന്ന് കൊവിഡ് രോഗികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന പഠനത്തിന്റെ  അടിസ്ഥാനത്തിലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പുതിയ തീരുമാനം എടുത്തത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സി ക്ലോറോക്വിനെ കൂടുതലായി ആശ്രയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

1954ൽ ഇന്ത്യയാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ വികസിപ്പിച്ചെടുത്തത്. 1820ൽ തന്നെ സിങ്കോണ മരത്തിന്റെ  തൊലിയിൽ നിന്നും ഫ്രഞ്ച് ഗവേഷകർ വേര്‍തിരിച്ചെടുത്ത ക്വിനൈൻ എന്ന ആൽക്കലോയ്ഡ് ആണ് മരുന്നിന്റെ  ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഈ ആൽക്കലോയ്ഡിൽ നിന്നാണ് ക്ലോറോക്വിൻ എന്ന മരുന്ന് ഇന്ത്യ വികസിപ്പിച്ചെടുത്തത്. കൊവി‍ഡ് വ്യാപകമായതോടെ ലോകരാഷ്ട്രങ്ങളെല്ലാം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് തേടി ഇന്ത്യയിലെത്താൻ ആരംഭിച്ചിരുന്നു. നേരത്തേ ഈ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ വിലക്കിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തിൽ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വിലക്ക് നീക്കാന്‍ ഇന്ത്യ തയ്യാറാവുകയും ചെയ്തു. പിന്നാലെ അമേരിക്ക, ബ്രസീല്‍ ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റി അയച്ചു.

കൊറോണയെ തടയാൻ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്റെ  ഉപയോഗം കുറച്ചുകൂടി വ്യാപകമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് മാർഗനിർദേശവും ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരുന്നത്. കൊവിഡ്- 19ന് മരുന്ന് കണ്ടുപിടിക്കുന്നത് വരെ നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നായാണ് രാജ്യം ഹൈഡ്രോക്‌സി ക്ലോറോക്വിനെ കണ്ടിരുന്നത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ താന്‍ ഒരാഴ്ച തുടര്‍ച്ചയായി കഴിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് ചികിത്സക്ക് അദ്ദേഹം ഈ മരുന്ന് നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ആരോഗ്യ മന്ത്രിയും ഈ മരുന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. ലോകരാജ്യങ്ങൾ മരുന്നിന് പിന്നാലെ പോകവെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരുന്നത്.

കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരണസാധ്യത വർധിപ്പിക്കുമെന്നും ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്ക് വഴിവക്കുമെന്നുമുള്ള ഒരു പഠന റിപ്പോർട്ട് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉപയോഗം നിർത്തിവെക്കാനുള്ള തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം

0
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ...

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് സണ്ണി ജോസഫ്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...