ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാം : ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുനപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. റെമിഡിസിവര്‍, ചില എച്ച്ഐവി മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നല്‍കി.

ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിരീക്ഷണ സമിതി ഹൈഡ്രോക്‌സി ക്ലോറോക്വിനിനെക്കുറിച്ച് ലഭ്യമായ എല്ലാ മരണവിവരങ്ങളും പരിശോധിച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നവര്‍ക്ക് മരണസാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. മുന്‍പുള്ള ട്രയല്‍ പ്രോട്ടോക്കോള്‍ തുടരണമെന്നും സംഘടന നിര്‍ദേശിക്കുന്നു. നിലവില്‍ 35 രാജ്യങ്ങളില്‍ നിന്നായി 3500 പേരെയാണ് ക്ലിനിക്കല്‍  പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...