ഗർഭാശയ നീക്കം – അപൂർവ ശസ്ത്രക്രിയ അടൂര്‍ ലൈഫ് ലൈനിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഇടുപ്പിനുള്ള വൈകല്യം മൂലം കാൽ മടക്കിവെക്കുവാൻ പറ്റാത്ത ഒരു രോഗിയുടെ ഗർഭാശയം കഴിഞ്ഞ ദിവസം അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ നേരെ കിടത്തി (supine position) ലാപ്പറോസ്കോപ്പി (താക്കോൽ ദ്വാര ശസ്ത്രക്രിയ) വഴി നീക്കം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ.സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി. Uterine Hitch Technique ഉപയോഗിച്ചാണ് ലാപ്പറോസ്കോപ്പിക് സർജറി നടത്തിയത്. ഇത്തരത്തിൽ താക്കോൽ ദ്വാരം വഴി നേരെ കിടത്തിയുള്ള ഗർഭാശയ നീക്കം നേരത്തെ എവിടെയും ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല.

സാധാരണയായി രോഗിയുടെ കാലുകൾ മടക്കിവെച്ചു യോനി വഴിയാണ് ഗർഭാശയ നീക്കം നടത്തുന്നത്. എന്നാൽ ഇടത് ഇടുപ്പിലെ ജോയിന്റ് ഇല്ലാത്ത അവസ്ഥ ആയിരുന്നതിനാൽ കൊട്ടാരക്കര സ്വദേശിനിയായ 66 വയസുകാരിക്ക് കാലുകൾ മടക്കിവെക്കുവാൻ ഒരു രീതിയിലും പറ്റുമായിരുന്നില്ല. ഗർഭപാത്രം ഇറങ്ങിവരുന്ന അസുഖമായിരുന്ന അവർ കഴിഞ്ഞ ആറു മാസങ്ങളായി അനവധി ആശുപത്രികളെ സമീപിച്ചെങ്കിലും അവിടത്തെ ഡോക്ടർമാർ പരമ്പരാഗതമായ ഓപ്പൺ സർജറിയാണ് നിർദേശിച്ചത്. അതിനു തയ്യാറാകാൻ വിസമ്മതിച്ച രോഗി ഈ മാസം ആദ്യം ലൈഫ് ലൈൻ ആശുപത്രിയിൽ എത്തുകയായിരുന്നു.

ഈ മാസം മധ്യത്തോടുകൂടി ശസ്ത്രക്രിയക്ക് വിധേയമായ അവർ മൂന്നു ദിവസങ്ങൾക്കു ശേഷം പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. താക്കോൽ ദ്വാരം വഴിയുള്ള ശസ്ത്രക്രിയ ആയതിനാൽ വളരെ ചെറിയ മുറിവ് ഉണ്ടാക്കേണ്ടതായേ വന്നുള്ളൂ എന്നതിനാൽ രക്തം ചോരുന്നതും വേദന ഉണ്ടാകുന്നതും ഒഴിവാക്കാനായി. ശസ്ത്രക്രിയയിൽ ഡോ.ഷീജാ വർഗീസ് (അനസ്തേഷ്യ), ഡോ.റോഷ്‌നി സുഭാഷ് (ലാപ് സർജൻ), ഡോ.അശ്വിൻ ആന്റണി, ഡോ.ധരണി, നഴ്സുമാരായ ഷിജി, ജെറിൻ, എന്നിവർ ഡോ.സിറിയക്കിനെ സഹായിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...