എക്സ്റ്റര്‍ എസ്.യു.വി വാങ്ങാൻ ജനങ്ങളുടെ തള്ളി കയറ്റം ; ഒടുവിൽ വിലയുയർത്തി കമ്പനി

For full experience, Download our mobile application:
Get it on Google Play

എസ്‍യുവികളില്‍ കുഞ്ഞനായി എത്തി വിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹനമാണ് മൈക്രോ എസ്‍യുവി മോഡലായ എക്സ്റ്റര്‍. മൈക്രോ എസ്‌യുവി എക്‌സെറ്ററിന്റെ ആവശ്യം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുക്കിംഗ് കണക്ക് 75,000 യൂണിറ്റ് കടന്നതായി കമ്പനി അറിയിച്ചു. ഇത് കാരണം അതിന്റെ ഡെലിവറി കമ്പനിക്ക് വെല്ലുവിളിയായി. ഇക്കാരണത്താൽ അതിന്റെ ഉൽപാദന ശേഷി ഇപ്പോൾ 30 ശതമാനം കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാൽ അതിന്റെ ആവശ്യവും വിതരണവും തമ്മിൽ വലിയ വിടവ് ഉണ്ടാകില്ല. നിലവിൽ ഈ എസ്‌യുവിയുടെ കാത്തിരിപ്പ് കാലാവധി ഒമ്പത് മാസം വരെയാണ്. നിലവിൽ പ്രതിമാസം 6,000 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ഇപ്പോഴത് 8,000 യൂണിറ്റായി ഉയർത്തും. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. സെപ്റ്റംബറിൽ 8,647 യൂണിറ്റ് എക്‌സെറ്റർ വിറ്റു.

സെഗ്മെന്റ് ലീഡറായി കുതിച്ചുകൊണ്ടിരിക്കുന്ന ഈ വാഹനത്തിന്റെ വില ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. വാഹനത്തിന്റെ ബുക്കിങ്ങ് ഏകദേശം ഒരുലക്ഷത്തിനോട് അടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇ എക്സ് മാനുവല്‍, എസ്എക്സ്(ഒ) കണക്ട് ഓട്ടോമാറ്റിക് എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ഹ്യുണ്ടായി എക്സ്റ്ററിന്റെ അടിസ്ഥാന വേരിയന്റായ ഇഎക്സ് പതിപ്പിന് ആറ് ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്എക്സ് (ഒ) കണക്ടിന് പത്ത് ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 16,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എക്സ്റ്റര്‍ വാഹന നിരയിലെ ഉയര്‍ന്ന വകഭേദമായ എസ്എക്സ്(ഒ) കണക്ട് ഓട്ടോമാറ്റിക് മോഡലിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പിന്റെ വിലയില്‍ 5000 രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

16,000 രൂപയാണ് എസ്എക്സ്(ഒ) കണക്ട് മാനുവല്‍ മോഡലിന്റെ വില ഉയര്‍ത്തിയിരിക്കുന്നത്. ബാക്കി വേരിയന്റുകള്‍ക്ക് 10,400 രൂപയും വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...