പ്രതിപക്ഷ ഉപനേതാവ് വേണമെന്ന സിപിഐ ആവശ്യം അറിയില്ല : എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

ന്യൂ‍‍ഡൽഹി: നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ചു എന്ന വാർത്തകൾ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇത്തരമൊരു ആവശ്യം സിപിഐ മുന്നോട്ടുവെച്ചതായി തനിക്ക് അറിവില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിവരം ആദ്യമായി കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്നുമാണ് എം.എ ബേബി പറഞ്ഞത്. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോ​ഗം തുടരും. പ്രതിപക്ഷ നേതാവിന്റെ കാര്യവും പിബിയിൽ ചർച്ചയായിട്ടില്ലെന്നും എം.എ ബേബി പറഞ്ഞു.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലേത് വലിയ പരാജയമാണെന്നതിൽ തർക്കമില്ല. ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പ്രകടനവുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യോഗം നാളെയും തുടരും. രാഷ്ട്രീയമായ വിശകലനങ്ങൾ പൂർത്തിയായ ശേഷമേ പദവികൾ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളിലേക്ക് പാർട്ടി കടക്കുകയുള്ളൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....