Thursday, April 25, 2024 2:48 pm

‘സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നു’ ; ചെയ്യാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് കെ.ജി വേണുഗോപാൽ പറഞ്ഞു. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻ.ജി.ഒയാണ് എച്ച്.ആർ.ഡി.എസ്. മുഖ്യമന്ത്രിയുടെയോ സ്വപ്നയുടെയോ ബന്ധങ്ങളെ കുറിച്ച് ഞങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസിന് താൽപര്യമോ ഇടപെടലോ ഇല്ലെന്നും വേണുഗോപാൽ പറഞ്ഞു.

“എന്നാൽ ഞങ്ങളുടെ സ്റ്റാഫ് എന്ന നിലയിൽ, ഞങ്ങൾ സ്വപ്നയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നു. മൂന്ന് മാസം മുമ്പാണ് സ്വപ്ന രഹസ്യമൊഴി നൽകാൻ തീരുമാനിച്ചത്. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് മൊഴി നൽകിയാൽ അത് സർക്കാരിനെ ബാധിക്കുമെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ മൊഴി നൽകിയതെന്നാണ് മനസിലാക്കുന്നത്. സ്വപ്ന ഞങ്ങളോട് ഒരു സഹായവും ചോദിച്ചിട്ടില്ല. സ്വപ്ന പറയുന്നതിൽ സത്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവർ പറഞ്ഞതിനെല്ലാം തെളിവുണ്ടെന്ന് അവർ പറഞ്ഞു. അതെവിടെയാണെന്ന് അറിയില്ല. ഞങ്ങൾ എച്ച്ആർഡിഎസിന്റെ സ്റ്റാഫായിരിക്കുന്നിടത്തോളം കാലം, അവരെ സംരക്ഷിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. ചെയ്യാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യും” കെ.ജി.വേണുഗോപാല്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

‘ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാന്‍ ഭക്തൻ തയ്യാറാക്കിയ കിറ്റുകള്‍’ ; വിശദീകരിച്ച് സുരേന്ദ്രന്‍

0
വയനാട് : കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി. പിടിച്ചെടുത്തത്...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...