എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം നേതാവ് പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുൽ പട്ടേലിന്റെ പേരിലുള്ള കേസ് സിബിഐ അവസാനിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം. എയർ ഇന്ത്യയിലേയും വ്യോമയാന മന്ത്രാലയത്തിലേയും ഉദ്യാ​ഗസ്ഥർക്കും സ്വകാര്യ വ്യക്തികൾക്കുമൊപ്പം വലിയ അളവിൽ വിമാനം വാങ്ങിക്കുന്നതിൽ പദ​വി ദുരുപയോ​ഗം ചെയ്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എയർ ഇന്ത്യക്കായി വിമാനങ്ങൾ എറ്റെടുക്കാനുള്ള നടപടികൾ മുന്നോട്ടു പോകുന്നതിനിടെയാണ് വിമാനങ്ങൾ പാട്ടത്തിനെടുത്തത്.

2017ലാണ് സുപ്രീം കോടതി ഉത്തരവനുസരിച്ചു എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലേയും എയർ ഇന്ത്യയുടേയും നിരവധി ഉദ്യോ​ഗസ്ഥരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ഏഴ് വർഷമായി അന്വേഷിക്കുന്ന കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ് നൽകി സിബിഐ അവസാനിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...