ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി ഓർക്കുന്നില്ല ; രാത്രി മൂങ്ങയെ എറിയാറുണ്ട് : പ്രതിയുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി താന്‍ ഓര്‍ക്കുന്നില്ലെന്ന് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലെ പ്രതി കൃഷ്ണകുമാര്‍. രാത്രി മൂങ്ങയെ എറിയാറുണ്ടെന്നും ചിലപ്പോള്‍ കല്ല് ട്രെയിനിന് കൊണ്ടിട്ടുണ്ടാകാമെന്നും പ്രതി മൊഴിയില്‍ പറഞ്ഞു. ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കല്ലെറിയുന്നത് പതിവാണെന്നും പോലീസ് കണ്ടെത്തി. കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നായിരുന്നു വിവരം. കഴിഞ്ഞ മാസം 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 22കാരി ഐശ്വര്യക്കായിരുന്നു കല്ലേറില്‍ പരിക്കേറ്റത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വരികയായിരുന്നു ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു കൃഷ്ണകുമാര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 22കാരി ഐശ്വര്യക്കായിരുന്നു കല്ലേറില്‍ പരിക്കേറ്റത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വരികയായിരുന്നു ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു കൃഷ്ണകുമാര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്‌ടമാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. വീട്ടിൽ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുൾപ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോഇൻഫോർമാറ്റിക്സ് പിജി വിദ്യാർത്ഥിയാണ് ഐശ്വര്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...