ഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ പറയുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇത് സംബന്ധിച്ച അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്. സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇലക്ടറല്‍ ബോണ്ട് എങ്ങനെയാണ് കൊണ്ടുവന്നതെന്നും കള്ളപ്പണം അത് എങ്ങനെ തുടച്ചുനീക്കപ്പെട്ടുവെന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.
ഇലക്ടറല്‍ ബോണ്ട് പദ്ധതി വരുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സംഭാവനയായിട്ടാണ് സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റംവന്നു. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് തങ്ങള്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.





























