സ്വയം വിരമിക്കാൻ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വയം വിരമിക്കാൻ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. വോളൻ്ററി റിട്ടയർമെന്റ് പദ്ധതിയും റീ-സ്‌കില്ലിംഗ് അവസരങ്ങളും ഉൾപ്പെടെ എയർ ഇന്ത്യ മുന്നോട്ടുവെച്ച പദ്ധതികളോട് സഹകരിക്കാത്ത 180-ലധികം ജീവനക്കാരെയാണ് എയർ ഇന്ത്യ പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച്ചയാണ് എയർ ഇന്ത്യയുടെ നടപടിയുണ്ടായത്. 2022 ജനുവരി മുതൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിരുന്നു. എയർ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള നീക്കം. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നതെന്ന് എയർ ഇന്ത്യ വക്താവ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നത്. ഈ ഘട്ടത്തിൽ, ഒന്നിലധികം വോളണ്ടറി റിട്ടയർമെൻ്റ് സ്കീമുകളും റീ സ്കില്ലിങ് അവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു. വിആർഎസ് അല്ലെങ്കിൽ റീ-സ്‌കില്ലിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്ത ജീവനക്കാർക്ക് പിരിഞ്ഞുപോകേണ്ടി വന്നതായി വക്താവ് അറിയിച്ചു. എന്നാൽ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുത്തതിന് ശേഷം രണ്ട് റൗണ്ടാണ് കമ്പനി ജീവനക്കാർക്ക് മുന്നിൽ വളണ്ടറി റിട്ടയർമെന്റ് സ്കീം കൊണ്ടുവന്നിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ ആക്രമണം

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...