അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; 103 കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റോം : അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 103കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഒരാൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ നൂറ് വയസ്സിന് മുകളിലായിരുന്നുവെന്നത് പോലീസിനെ അമ്പരപ്പിക്കുകയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഒരാൾ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് പോലീസിന് ഒരു ഫോൺ വിളിയെത്തുകയായിരുന്നു. ഉടനടി പോലീസ് സ്ഥലത്തേക്ക് കുതിച്ചു. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കാർ തടയുകയായിരുന്നു.

പിന്നീട് അവരിൽ നിന്നും കണ്ടെടുത്ത രേഖയിലെ ജനന തിയ്യതി പോലീസിനെ കുഴപ്പിക്കുകയായിരുന്നു. 1920ൽ ജനിച്ച ഗ്യൂസെപ്പിന മോളിനാരി എന്ന യുവതിയായിരുന്നു കാറിലുണ്ടായിരുന്നത്. അവർക്ക് 103 വയസ്സുണ്ട്, പക്ഷേ ഇപ്പോഴും ഒരു കാറിൽ കയറി സുഹൃത്തുക്കളെ കാണാൻ ബോണ്ടെനോയിലേക്ക് ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ടെന്നും പൊലീസ് പറയുന്നു. ഇവരിൽ നിന്ന് കാലാവധി കഴിഞ്ഞ ലൈസൻസ് പൊലീസ് പിടിച്ചെടുത്തു. കൂടാതെ കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു. രണ്ട് വർഷം മുമ്പ് അവരുടെ ലൈസൻസ് കാലാവധി കഴിഞ്ഞതായി പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...