കോന്നിയില്‍ തനിക്ക് വിജയസധ്യതയില്ല ; ലക്ഷ്യം ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ : തുറന്നു പറഞ്ഞ് ഷൈലാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ ഇടംപിടിക്കാന്‍ നേതാക്കളുടെ കൂട്ടിയിടി. ജയസാധ്യത തീരെയില്ലെങ്കിലും തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന പ്രതീതി ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും  ഇടയില്‍ ഉണ്ടാക്കിയെടുക്കുവാന്‍ പലരും പാടുപെടുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ തലപ്പത്തെ കസേര ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ഈ നെട്ടോട്ടം. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്.

ടി.വി ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും ഫെയ്സ് ബുക്ക് പേജുകാരെയും ചാക്കിട്ട് ചിലര്‍ പ്രമോഷന്‍ വാര്‍ത്ത ചെയ്യിക്കുന്നുണ്ട്. എന്നാല്‍ ഇത് കാണുന്ന വോട്ടര്‍മാര്‍ തങ്ങളെ കളിയാക്കി ചിരിക്കുകയാണെന്ന കാര്യം പലരും അറിയുന്നില്ല. പത്തനംതിട്ട ഡി.സി.സിയുടെ ഭാരവാഹികളില്‍ ഒരാളായ ഷൈലാജ് ഇക്കാര്യം പത്തനംതിട്ട മീഡിയയോട് തുറന്നുപറഞ്ഞു. കോന്നിയില്‍ താന്‍ മത്സരിച്ചാല്‍ വിജയസാധ്യത കുറവാണെന്നും ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ പദവിയാണ് ആഗ്രഹിക്കുന്നതെന്നും  കോന്നിയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നും ഇദ്ദേഹം തുറന്നു സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...