ഡൽഹി: അഴിമതിക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങളെ വഞ്ചിച്ച് കൊള്ളയടിച്ചതെല്ലാം തിരികെ പിടിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊള്ളയടിച്ച സ്വത്തുക്കളെല്ലാം സാധാരണക്കാർക്ക് അർഹതപ്പെട്ടതാണെന്നും അവ ജനങ്ങളിൽ തന്നെ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘അഴിമതിക്കെതിരെ ഞാൻ സ്വീകരിച്ച നയം ‘നാ ഖൗംഗ, നാ ഖാനേ ദുംഗ’യാണ്. അഴിമതിക്കാർ പാവങ്ങളിൽ നിന്ന് കൊള്ളയടിച്ചത് കഴിക്കുകയുമില്ല, അവരെ കൊണ്ട് അത് കഴിപ്പിക്കാൻ ഞാൻ അനുവദിക്കുകയുമില്ല. സാങ്കേതികവിദ്യകൾ ഇന്ന് വളരെയധികം മുന്നേറിയിരിക്കുന്നു. അഴിമതി രഹിത ഭരണം ഉറപ്പാക്കുന്നതിനായി സാങ്കേതികവിദ്യകൾ വളരെയധികം ഗുണം ചെയ്യും’. പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.