ഉത്തര്‍പ്രദേശില്‍ വ്യോമ സേന ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെയിറക്കി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വ്യോമ സേന ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെയിറക്കി. ചീറ്റ ഹെലികോപ്റ്ററാണ് മുന്‍കരുതലെന്നോണം അടിയന്തിരമായി താഴെയിറക്കിയത്. അപായ സൂചന ലഭിച്ചതിന് പിന്നാലെയായിരുന്നു അടിയന്തിര നീക്കം. പ്രയാഗ്‌രാജ് ജില്ലയിലായിരുന്നു സംഭവം. പറന്നുയര്‍ന്ന് അല്‍പ്പ നേരത്തിന് ശേഷം ഹെലികോപ്റ്ററിലെ അപായ സൂചന നല്‍കുന്ന ലൈറ്റുകള്‍ കത്താന്‍ ആരംഭിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് ഹെലികോപ്റ്റര്‍ താഴെയിറക്കി. അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്റ്ററില്‍ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിവരം. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്തേക്ക് മടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...