ന്യൂഡൽഹി : കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇ.കെ.മാജി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി ആയിരുന്നു.
1989 ബാച്ച് ഉദ്യോഗസ്ഥനായ ഇ.കെ.മാജി, 2015ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ട്രല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയത്. തിരുവനന്തപുരം കളക്ടർ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അസം സ്വദേശിയാണ്.