കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ; പി.ബി നൂഹ് കാസര്‍ഗോഡിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാന്‍ പ്രത്യേക ചുമതല നല്‍കി അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയമിച്ചു. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് നിയമനം.

പി.ബി നൂഹിനെയാണ് കാസര്‍കോട് നിയമിച്ചിരിക്കുന്നത്.എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷല്‍ ഓഫീസര്‍. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജി.ആര്‍ ഗോകുലിനെ പാലക്കാടും ഡോ എസ് കാര്‍ത്തികേയനെ തൃശ്ശൂരും നിയമിച്ചു.

നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്കിയിരിക്കുന്നത്. ജില്ലകളില്‍ ടിപിആര്‍ എത്രയും വേഗത്തില്‍ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളില്‍ പ്രത്യേക ഓഫീസര്‍മാര്‍ക്കായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ

0
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ....

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...