സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു ; പാര്‍ട്ട് ടൈം വിദഗ്ദ അംഗമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. പാര്‍ട്ട്  ടൈം വിദഗ്ദ അംഗമായി സന്തോഷ് ജോര്‍ജ്ജ്  കുളങ്ങരയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും പ്രൊഫ. വി. കെ രാമചന്ദ്രന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ആസൂത്രണ ബോര്‍ഡിലെ ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു. പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്. പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍.രാമകുമാര്‍, വി നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...