ചെങ്ങറ സമരഭൂമിയിൽ അക്രമങ്ങൾ പെരുകുന്നു ; ദുരൂഹ മരണങ്ങളും ആത്മഹത്യകളും തുടര്‍ക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ സമര ഭൂമിയിൽ അക്രമങ്ങളും ആത്മഹത്യകളും വർധിക്കുന്നു. സംഭവങ്ങളിൽ നടപടി എടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സമര ഭൂമിയിലെ താമസക്കാരിയായ വൃദ്ധയ്ക്ക് നേരേയുണ്ടായ അതിക്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ചെങ്ങറ സമര ഭൂമിയിലെ നാൽപ്പത്തഞ്ചാം ശാഖയിലെ താമസക്കാരിയായ സരോജിനി (73)ക്ക് നേരെയുണ്ടായ അതിക്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വിഷയം നടന്ന ദിവസം പകൽ സരോജിനിയും സമര ഭൂമിയിലെ ചില ആളുകളുമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നെന്നും തുടർന്ന് അന്ന് രാത്രിയിൽ ഒരു സംഘം ആളുകൾ സരോജിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയും ടോർച്ച് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ആയിരുന്നു എന്ന് മലയാലപ്പുഴ പോലീസിന് നൽകിയ മൊഴിയിൽ ഇവര്‍ പറയുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനി ഇപ്പോൾ അടൂർ ഗവൺമെന്റ്  ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുമ്പ്  സി പി ഐ പ്രവർത്തകയും ഇവിടെ താമസക്കാരിയുമായ ചരുവിള പുത്തൻവീട്ടിൽ പി രമണി തന്റെ ഉപജീവനത്തിനായി നിർമ്മിച്ച കട ഒരു സംഘം ആളുകൾ ചേർന്ന് പൊളിച്ച് നീക്കിയ സംഭവത്തിലും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. ആക്രമ സംഭവങ്ങൾ കൂടാതെ ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഇവിടെ വർധിക്കുന്നുണ്ട്.

2019 ജൂലൈ 27നാണ് അപർണ്ണ നിവാസിൽ അപർണ്ണ എന്ന പന്ത്രണ്ട് വയസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇതിന് മുൻപ് 2018ലും സേതുഭവനം ശാന്തികൃഷ്ണ എന്ന 24കാരിയേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സമര ഭൂമിയിൽ നടക്കുന്ന ചില അക്രമ സംഭവങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നില്ലെന്നും പറയപ്പെടുന്നു. സമര ഭൂമിയിലെ ക്രമസമാധാന നില വഷളാകുമ്പോഴും വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...