ഐ ബി ജീവനക്കാരിയുടെ ആത്മഹത്യ ; സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന ആരോപണവുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ ബി ജീവനക്കാരിയെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന ആരോപണവുമായി ബന്ധുക്കൾ. വിഷയത്തിൽ നീതി തേടി ബന്ധുക്കൾ ഇന്റലിജൻസ് ബ്യൂറോക്കും പോലീസിലും പരാതി നൽകി. പത്തനംതിട്ട കോന്നി അതിരുങ്കൽ കാരക്കാക്കുഴി സ്വദേശി പുഴിക്കോടത്ത് വീട്ടിൽ മധു സൂദനന്റെ മകൾ മേഘ മധു(25)വിനെ ആണ് ചാക്കയിലെ റയിൽവെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ മധുസൂദനനും അമ്മ നിഷക്കും ഏക മകളായിരുന്നു മേഘ.

പഠിക്കാൻ സമർഥയായിരുന്ന മേഘക്ക് ചെറിയ പ്രായത്തിൽ തന്നെ ജോലി ലഭിച്ചിരുന്നു. പഞ്ചാബിൽ പരിശീലനത്തിന് ഇടയിൽ ആണ് മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ പ്രണയത്തിൽ ആയത്. ഈ ബന്ധം ബന്ധുക്കൾ ആദ്യം എതിർത്തുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ജോലിയിൽ നിന്ന് അവധി എടുത്ത് ഐ എ എസ് പരിശീലനത്തിനായി മേഘ തയ്യാറെടുക്കുമ്പോൾ ആണ് ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങിയതിന് ശേഷമാണ് മേഘയുടെ മൃതദേഹം തിരുവനന്തപുരം ചാക്കയിൽ റയിൽവെ പാളത്തിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ മേഘ അച്ഛനെ വിളിച്ചിരുന്നതായും പറയുന്നു. സംഭവത്തിൽ പ്രധാന തെളിവുകൾ ലഭിക്കുവാൻ സഹായകമായിരുന്ന മേഘയുടെ മൊബൈൽ ഫോണും തകർന്നു പോയിരുന്നു. ഇതേ സമയം മേഘ മധുവിന്റെ മൃതദേഹം അതിരുങ്കലിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...