Friday, June 13, 2025 3:30 pm

ഐബി ഉദ്യോഗസ്ഥയുടെ മരണം ; രണ്ടുമാസമായിട്ടും പ്രതി കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ: ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്റെ ദുരൂഹമരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും ഒളിവിൽ. മാർച്ച് 24-നാണ് മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. എന്നാൽ മേഘ മരിച്ച് 55 ദിവസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. മരണം നടന്ന് മൂന്നാംദിവസം മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അച്ഛൻ മധുസൂദനൻ എടുത്തിരുന്നു. അപ്പോഴാണ് മകളുടെ ശമ്പളം മുഴുവൻ സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് മനസ്സിലായത്.

ഇയാൾ, സാമ്പത്തിക, ലൈംഗികചൂഷണം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇത് സാധൂകരിക്കുന്ന തെളിവുകളും ഇവർ പോലീസിന് കൈമാറി. കഴിഞ്ഞദിവസം മേഘയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രതിയെ പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മേഘയുടെ അച്ഛൻ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു. അന്വേഷണത്തിൽ അപാകമോ തടസ്സമോ ഉണ്ട്. കാരണം അറിയില്ല. സുകാന്തിന്റെ വീട് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോൾ സുകാന്തിന്റെ ലാപ്പ്‌ടോപ്പും ഫോണും ലഭിച്ചെന്നും പോലീസ് പറഞ്ഞു.

പ്രതി കാണാമറയത്താണോ കാണുന്ന മറയത്താണോ എന്നും അറിയില്ല. പ്രത്യേകസംഘം കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. ഞായറാഴ്ച പേട്ട പോലീസ് വിളിച്ച് സുകാന്തിന്റെ അച്ഛനും അമ്മയും മൊഴി നൽകാൻ എത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പോലീസിന് വേണ്ട തെളിവുകളെല്ലാം ഞങ്ങൾ തന്നെയാണ് ശേഖരിച്ച് നൽകിയത്. ഇനി പ്രതിയെക്കൂടി പിടികൂടി നൽകണമെന്നാണോ അവർ ഉദ്ദേശിക്കുന്നത് എന്നറിയില്ല. മകളുടെ മരണത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കൂടുതൽ...

0
മലപ്പുറം: വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച...

അഹമ്മാദാബാദ് വിമാനാപകടത്തിന്‍റെ പശ്ചാത്താലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു

0
അഹമ്മദാബാദ്: അഹമ്മാദാബാദ് വിമാനാപകടത്തിന്‍റെ പശ്ചാത്താലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല...

കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി

0
തൃശൂര്‍: തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി. എരമംഗലം സ്വദേശി...

മാസപ്പടി വിവാദം : പരാതിക്കാരൻ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി

0
എറണാകുളം: മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതിക്കാരൻ...