സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐ സി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐ സി ബാലകൃഷ്ണന്‍ എം ല്‍ എ. ആരാണ് പണം തന്നത്, ആരാണ് പണം വാങ്ങിച്ചത് പണം വെറുതെ വാങ്ങാനും കൊടുക്കാനുമുള്ള സംഗതിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നാളെ എസ്പിക്ക് പരാതി നല്‍കും. വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.എം വിജയനും മകനും കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട നിയമന അഴിമതികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നത്.

സമഗ്ര അന്വേഷണത്തെ ഞാനും സ്വാഗതം ചെയ്യുന്നു. ഈ നാട്ടിലെ നല്ലൊരു പൊതു പ്രവര്‍ത്തകന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, ജില്ല കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ എം വിജയനെ ഏത് ഉപജാപക സംഘമാണ് ചതിച്ചത് എന്ന് എനിക്കറിയണം. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തില്‍ ജീവിക്കുന്ന ആളല്ല അദ്ദേഹം. എന്താണ് സംഭവിച്ചത് എന്നതില്‍ വളരെ സമഗ്രമായ അന്വേഷണം വരണം. യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം – ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപൂർവ്വ കൂടിക്കാഴ്ച; ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവി ‘ജോനാഥന്’ സ്നേഹത്തോടെ ഭക്ഷണം നൽകി നരേന്ദ്ര...

0
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക...

ഭൂകമ്പം വരും മുൻപേ ഫോണിലെത്തും അലർട്ട്; ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുമുണ്ടോ? അറിയേണ്ടതെല്ലാം

0
ന്യൂഡൽഹി: വെനസ്വേലയിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂചലനത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ...

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...

ഗവർണ്ണറുടെ നടപടി ഏകപക്ഷീയം; കാർഷിക സർവകലാശാല വിസി നിയമനത്തിനെതിരെ റോജി എം. ജോൺ രംഗത്ത്

0
കൊച്ചി: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...