ട്വന്റി 20 ലോകകപ്പ് മാറ്റിവെയ്ക്കുമോ ? തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ട്വന്റി 20 ലോകകപ്പിന്റെ കാര്യത്തില്‍ തിരക്കിട്ട് ഒരു തീരുമാനവും എടുക്കില്ലെന്ന് ഐ.സി.സി. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെയ്ക്കണോ അതോ നിശ്ചയിച്ച സമയത്തു തന്നെ നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍ ഐ.സി.സി തിരക്കിട്ട് ഒരു തീരുമാനം എടുക്കില്ലെന്നാണ് ഐ.സി.സി വക്താവ് വ്യക്തമാക്കിയത്. ഈ വരുന്ന ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുക.

നിലവില്‍ സാഹചര്യങ്ങളെല്ലാം ഐ.സി.സി പരിശോധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഐ.സി.സി വക്താവ് അറിയിച്ചു. ആഗോള ആരോഗ്യ പ്രതിസന്ധിയെത്തുടര്‍ന്ന് ഒളിമ്പിക്‌സ് അടക്കമുള്ള എല്ലാ കായിക മത്സരങ്ങളും റദ്ദാക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തതിനാല്‍ ടൂര്‍ണമെന്റിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

രോഗവ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ തങ്ങളുടെ അതിര്‍ത്തികളെല്ലാം അടയ്ക്കുകയും യാത്രാ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്തതിനാല്‍ ട്വന്റി 20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുകയോ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയോ ചെയ്‌തേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ടൂര്‍ണമെന്റ് നടക്കാന്‍ ആറ് മാസം ഇനിയും ബാക്കിയിരിക്കെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഐ.സി.സി വ്യക്തമാക്കി. നിലവില്‍ നേരത്തെ തീരുമാനിച്ച തീയതിക്ക് തന്നെ ടൂര്‍ണമെന്റ് നടത്താനുള്ള ഒരുക്കങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ഐ.സി.സി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...