ധാരാവിയിൽ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു ; പത്ത് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ധാരാവിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിളിപ്പേരുള്ള ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 101 ആയി. പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് 19 ബാധിച്ച് 62 വയസ്സുള്ള ഒരാൾ കൂടിഇന്ന്  മരിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എട്ട് ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ സാമൂഹിക അ​കലം പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആരോ​ഗ്യ പ്രവർത്തകർ ആശങ്ക രേഖപ്പെടുത്തി.

ഇവിടം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ ധാരാവിയിൽ 9 കണ്ടൈൻമെന്റ് ഏരിയകൾ വേർതിരിച്ചിട്ടുണ്ട്. പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അകത്തേയ്ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ആളുകളോട് വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ 2073 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...