വാഹന ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ച് ഐസിഐസിഐ ലൊംബാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നൂതന സാങ്കേതിക സംവിധാനമായ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചു. വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉഭോക്തൃ സേവനം ലളിതമാക്കി ക്ലെയിം വേഗത്തിലാക്കി മൂല്യവത്തായ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഐസി ലൊംബാര്‍ഡ് പുതിയ ഫീച്ചര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. പരമ്പരാഗത പ്രക്രിയയില്‍ കസ്റ്റമര്‍ സര്‍വീസ് മാനേജരും(സിഎസ്എം) ഒന്നിലധികംതവണ ടെലഫോണ്‍ സംഭാഷണം ആവശ്യമായിവരുന്നു. ഇത് കാലതാമസത്തിനും കര്യക്ഷമതക്കുറവിനും കാരണമാകുന്നു. ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ആശയ വിനിമയത്തിനായി ഒരു വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്ലെയിം തീര്‍പ്പാക്കല്‍ സുഗമമായും സുതാര്യമായും നടക്കുന്നതോടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിയുന്നു.

മുഴുവന്‍ ക്ലെയിം ലൈഫ് സൈക്കിളിനെയും ഉള്‍ക്കൊള്ളുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നതാണ് ഒരു സവിശേഷത. ആശയവിനിമയം എളുപ്പമാക്കി ഉപഭോക്താക്കള്‍ക്ക് അവരുടെ നിയുക്ത സിഎംഎസില്‍ ഒരൊറ്റ കോണ്ടാക്ട് പോയിന്റ് ഉണ്ടാകും. കോള്‍ കണക്ടിവിറ്റി സുഗമമാകുന്നതോടൊപ്പം സമഗ്രമായ കോള്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമുമുണ്ടാകും. സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കാന്‍ ഇത് സാഹയിക്കും. സിഎസ്എം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാനേജറിലേക്ക് സ്വയമേവ റീഡയറക്ട് ചെയ്യാന്‍ വെര്‍ച്വല്‍ നമ്പര്‍ അനുവദിക്കുന്നു. ഉപഭോക്തൃ അന്വേഷണങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ ഇടയാകുന്നില്ല. കോള്‍ റെക്കോഡിങ്ങും ഉണ്ടാകും. വിശകലനത്തിനായി വിശദമായ ഡാറ്റയും ലഭിക്കും. ഇതിലൂടെ ഉപഭോക്തൃ ഇടപെടലില്‍ തുടര്‍ച്ചയായ മെച്ചപ്പെടുത്തലിനും കഴിയും.

വികസിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ക്ലെയിമുകള്‍ കാര്യക്ഷമമായി തീര്‍പ്പാക്കുകയും അതിലൂടെ ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമാണ് ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് പുതിയ ഫീച്ചറിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഐസിഐസിഐ ലൊംബാര്‍ഡിന്റെ അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിം പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷാലിറ്റി ചീഫ് ഗൗരവ് അറോറ പറഞ്ഞു. കെയിം ചെയ്യുന്നവര്‍, എന്‍ജിനിയര്‍മാര്‍, മാനേജര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയ തടസ്സങ്ങള്‍ മറികടക്കാന്‍ പുതയി സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ക്ലൗഡ് കോളിങ് ഫീച്ചറിലൂടെ ഇതിനകം നാല് ലക്ഷത്തിലധികം ഉപഭോക്താക്കളെ ബന്ധിപ്പിക്കാനായിട്ടുണ്ട്.  ക്ലയിം പ്രൊസസുമായി ബന്ധപ്പെട്ട്  ഉപഭോക്താക്കള്‍ ഉന്നയിച്ച 95 ശതമാനം ചോദ്യങ്ങളും പരിഹരിക്കുകയും ചെയ്തു. ഐസിഐസിഐ ലൊംബാര്‍ഡ് വ്യവസായ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുന്നത് തുടരുന്നതിനാല്‍ ഈ നവീകരണത്തിന്റെയും ഫലപ്രാപ്തിയുടെയും പ്രസക്തിയുടെയും നാഴികക്കല്ലായി ഇത് നിലകൊള്ളുന്നു.

സാങ്കേതിക വിദ്യ കാര്യക്ഷമമായി വര്‍ധിപ്പിക്കുമ്പോള്‍ മനുഷ്യ ഇടപെടലിന്റെ സത്ത നഷ്ടപ്പെടുരുതെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ സവിശേഷതക്ക് പിന്നിലെ ചിന്ത. സൗകര്യവും അതോടൊപ്പം വ്യക്തിഗത സാന്നിധ്യവും തമ്മിലുള്ള വിടവ് നികുത്തുന്നതിനാണ് ഈ ഫീച്ചര്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. ക്ലെയിം ചെയ്യുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ ക്ലൗഡ് കോളിങ്, ക്ലെയിം പ്രകൃയ വേഗത്തിലാക്കുക മാത്രമല്ല, മനുഷ്യ കേന്ദ്രീകൃത സേവനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതായി അറോറ പറഞ്ഞു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ പുരോഗനമ മനോഭാവത്തിന് തെളിവായി ക്ലൗഡ് കോളിങ് നിലകൊള്ളുമ്പോള്‍, ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കാന്‍ രൂപകല്പന ചെയ്ത സംവിധാനങ്ങളുടെ ഭാഗമായികൂടി ഇതിനെ കാണാം. ഐഎല്‍ ടേക്ക് കെയര്‍ ആപ്പ്, ഇന്‍സ്റ്റസ്‌പെക്ട് പോലുള്ള സേവനങ്ങള്‍ക്കൊപ്പം പയനിയറിങ് മൊബൈല്‍ സെല്‍ഫ് ഇന്‍സ്‌പെക്ഷന്‍ ഫീച്ചര്‍, ഐസിഐസിഐ ലൊംബാര്‍ഡിന്റെ സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിനുള്ള സമഗ്രമായ സമീപനം കാണിക്കുന്നു. മികച്ച ഉപഭോക്തൃ സേവനത്തോടൊപ്പം തടസ്സമില്ലാത്തതും കാര്യക്ഷമമവുമായ ക്ലെയിം തീര്‍പ്പാക്കല്‍ പ്രകൃയുയടെ ഭാഗമായുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് ഇത് അടിവരയിടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...