ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കില്ലെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനെതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും തുടരെ കേസുകള്‍ നല്‍കി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും നിയമപോരാട്ടത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ സ്വാധീനിക്കുവാന്‍ പി.ആര്‍ ഏജന്‍സിയെ കൂട്ടുപിടിച്ചിട്ടും വിലപ്പോയില്ലെന്നും നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഗില്‍ഡിലെ അംഗങ്ങളെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

പൊതുജന താല്‍പ്പര്യം മുന്‍ നിര്‍ത്തിയും നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും നിലവിലുള്ള കോടതി വിലക്കുകള്‍ മാറിയാല്‍ മാധ്യമധര്‍മ്മം പൂര്‍ണ്ണമായി പാലിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ഒരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ്‌ അപകടത്തിലാക്കില്ല. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കും. അതിന് മാധ്യമങ്ങളെയോ മാധ്യമ സംഘടനകളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ട വിവരം ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി  പുറത്തുകൊണ്ടുവന്നത് സംഘടനയില്‍ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. മറ്റുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുനേരെ കണ്ണടച്ചപ്പോള്‍  നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുകൊണ്ടാണ്  ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...