ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു. ഐ സി എസ് ഇ പത്താം ക്ലാസിൽ 99.18 ശതമാനം വിജയവും ഐ എസ് സി പന്ത്രണ്ടാം ക്ലാസിൽ 99.13 വിജയമാണുള്ളത്. ഫലം അറിയാൻ https://cisce.org എന്ന സൈറ്റിലൂടെ പരിശോധിക്കാം. രണ്ട് ഫലത്തിലും പെൺകുട്ടികള്‍ക്കാണ് കൂടുതൽ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റാങ്ക്ണ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ്. ഈ വർഷം രണ്ട് പരീക്ഷകളിലും 99 ശതമാനത്തിന് മുകളിൽ വിജയം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഐ എസ് സി യിൽ പെൺകുട്ടികൾ 99.48ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 98.81 വിജയം സ്വന്തമാക്കി.

ഐസിഎസ്ഇയിൽ പെൺകുട്ടികൾ 99.46 ശതമാനവും ആൺകുട്ടികൾ 98.93 ശതമാനവും വിജയം നേടിയിട്ടുണ്ട്. ഐസിഎസ്ഇ പരീക്ഷയിൽ 2,58,721 വിദ്യാർത്ഥികള്‍ പരീക്ഷ എ‍ഴുതിയപ്പോള്‍ ഐ എസ് സി പരീക്ഷയിൽ 1,03,316 വിദ്യാർഥികളാണ് പരീക്ഷ എ‍ഴുതിയത്. മെയ് 1 മുതൽ മെയ് 4 വരെ ഫലങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...