ഐ സി യു പീഡനക്കേസ് ; ചീഫ് നഴ്സിംഗ് ഓഫിസറുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരിക്കുന്നത്. വിശദീകരണം ചോദിക്കാതെയാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് എന്ന് വി പി സുമതി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഡി എം ഇ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമായിരുന്നു സ്ഥലം മാറ്റം. ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിൽ എത്തി- ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ച് പേരെ ഇവിടെ നിന്നു സ്ഥലം മാറ്റിയിരുന്നു. ഭീഷണിപ്പെടുത്തുന്നത് തടയാൻ ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഇവരെ സ്ഥലം മാറ്റിയത്.

അതേസമയം, ആരോപണ വിധേയരായ അഞ്ച് പേർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സുമതിയെ സ്ഥലം മാറ്റി​യതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപണം ഉയർത്തുന്നു. അതിജീവിതക്ക് അനുകൂലമായ നടപടിയെടുത്തതിന്റെ പേരിലാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സുമതിക്കൊപ്പം അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിച്ച സീനിയർ നർസിങ് ഓഫീസർ പി. ബി അനിതയും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...