ഇടയത്തുപടിയിലെ വളവ് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഇടയത്തുപടിയിലെ കൊടുംവളവ് അപകടക്കെണിയൊരുക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനോടകം ഇവിടെ സംഭവിച്ചിരിക്കുന്നത്. ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുനടന്ന അപകടമാണ് അവസാനത്തേത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ ആധുനിക നിലവാരത്തിൽ ടാർചെയ്ത്‌ നവീകരിച്ചതാണ് കോന്നി തണ്ണിത്തോട് റോഡും കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡും. ഈ രണ്ടു റോഡിലേക്ക് കയറണമെങ്കിലും ഇടയത്തുപടി ജംഗ്ഷൻ കടന്നുവേണം പോകുവാൻ. ഇവിടെ സ്കൂളിന് സമീപത്തായി എസ് ആകൃതിയിലുള്ള കൊടും വളവാണ്‌ വാഹനാപകടങ്ങൾക്ക് കാരണമാകുന്നത്.

മുൻപും നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതുവഴി സഞ്ചരിച്ച കാർ വളവിൽ നിയന്ത്രണം വിട്ട് സമീപത്തെ വീടിൻറെ മതിൽ തകർത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കൊടും വളവുകൾ ആയതിനാൽ വലിയ വാഹനങ്ങൾ പോലും വളരെ അടുത്ത് എത്തിയതിനുശേഷമാണ് ഡ്രൈവർമാരുടെ കണ്ണിൽ പെടുക. വളവിൽ പൊതുമരാമത്ത് വിഭാഗം മിറർ സ്ഥാപിച്ചെങ്കിലും ഇതും പ്രയോജനം കണ്ടില്ല. ടിപ്പർ ലോറികളും സർവീസ് നടത്തുന്ന ബസുകളും അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...