ഇടുക്കി ഡാം സന്ദർശനം ; ഫോണും ക്യാമറയും പുറത്ത്, കര്‍ശനമായ നിബന്ധനകള്‍ വേറെയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാണ് ഇടുക്കി ഡാം. പരിമിതമായ സമയത്ത് മാത്രമാണ് സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ അടുത്ത് ഇവിടെയുണ്ടായ സുരക്ഷാ വീഴ്ചയെത്തുടർന്ന് ഇടുക്കി ഡാം സന്ദർശിക്കുന്നവർക്ക് കർശനമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്ന ഇവിടേക്കുള്ള പ്രവേശനം ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് സന്ദർശിക്കാനെത്തുന്നവർ പുതിയ സുരക്ഷാ പരിശോധനകളോട് സഹകരിക്കേണ്ടതാണ്. എല്ലാവരെയും ദേഹപരിശോധന നടത്തി മാത്രമേ അകത്തേക്ക്‌ പ്രവേശിപ്പിക്കുകയുള്ളൂ. സ്ത്രീകൾക്ക് ദേഹപരിശോധന നടത്താനായി പ്രത്യേക പരിശോധനാ ക്യാബിനും ഒപ്പം വനിതാ പോലീസിനെയും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഡാമിനുള്ളിലേക്ക് പോകുമ്പോൾ കയ്യിൽ കൊണ്ടുപോകാന്‍ സാധിക്കുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. കുടിവെള്ളം, കുഞ്ഞുങ്ങൾ ഒപ്പമുണ്ടെങ്കിൽ അവർക്കുള്ള കുപ്പിപ്പാലും മാത്രമേ കൈവശം കരുതാവൂ. മൊബൈൽ ഫോൺ, വാച്ച്, ബാഗ്, പേഴ്സ് തുടങ്ങിയ ഒരു വസ്തുക്കളും ഡാമിനുള്ളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.

ഇടുക്കി ഡാമിനുള്ളിൽ ബോട്ട് റൈഡിങ്ങിനു പോകുമ്പോള്‍ കൈവശം കരുതാവുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. ഇവർക്കും ക്യാമറ, മൊബൈൽ ഫോൺ എന്നിവ കൊണ്ടുപോകാൻ സാധിക്കില്ല. നിലവിൽ ചെറുതോണി അണക്കെട്ടിന് സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം സുരക്ഷ മുൻനിർത്തി ഡാം ഷട്ടറുകൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇടുക്കി ഡാം, ചെറുതോണി അണക്കെട്ട്, വൈശാലി ഗുഹ തുടങ്ങിയ ഇടങ്ങൾ ഈ യാത്രയിൽ കാണാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബഗ്ഗി കാറിലൂടെ ഡാം സന്ദർശിക്കാം. പരമാവധി എട്ടു പേർക്ക് വരെ ഒരു സമയം കയറാൻ പറ്റുന്ന ബഗ്ഗി കാറില്‍ ഒരു ട്രിപ്പിന് 600 രൂപയാണ് നിരക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...