വനിത സംവരണ ബിൽ: മോദിക്ക് രാഹുൽ ഗാന്ധി അയച്ച കത്ത് ശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ വനിത സംവരണം സംബന്ധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ കത്ത് വൈറൽ. വനിത സംവരണ ബില്ലിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ അയച്ച കത്താണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. വനിത സംവരണ ബിൽ നടപ്പ് പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിക്കാനിരിക്കെ ജയ്റാം രമേശ് അടക്കം കോൺഗ്രസ് നേതാക്കൾ എക്സിൽ റീപോസ്റ്റ് ചെയ്തത്. ബിൽ പാസാക്കാൻ ‘നിരുപാധിക പിന്തുണ’ നൽകുമെന്നാണ് മോദിക്കയച്ച കത്തിൽ അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ വ്യക്തമാക്കുന്നത്.

‘നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം വനിത ശാക്തീകരണത്തിന്‍റെ മുന്നണിപോരാളിയാണ് എന്നല്ലേ? അദ്ദേഹത്തിന് കക്ഷി രാഷ്ട്രീയത്തിൽ നിന്നുയർന്ന് പാർലമെന്‍റിൽ വനിത സംവരണ ബിൽ പാസാക്കാനുള്ള സമയമാണിത്. പ്രധാനമന്ത്രിക്ക് കോൺഗ്രസ് നിരുപാധിക പിന്തുണ നൽകും’ -ജയ്റാം രമേശ് എക്സിൽ കുറിച്ചു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ‍ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...