ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : രോഗം തീവ്രമായ ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.

ഇന്നലെ മുഖ്യമന്ത്രി സ്ഥിരീകരിക്കാതിരുന്ന മൂന്നുപേരുടെ റിസള്‍ട്ടിന്റെ കാര്യത്തിലും വ്യക്തതയായിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഇതില്‍ വ്യക്തതവരുമെന്നാണ് കരുതുന്നത്. റെഡ് സോണായ കോട്ടയം ജില്ലയില്‍ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോണ്‍ മേഖലയായതിനാല്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ ഇവിടെ കൂട്ടം കൂടുന്നതുള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്. അതേസമയം അതിര്‍ത്തി മേഖലയില്‍ കൂടി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ വനംവകുപ്പ് തടഞ്ഞ് മടക്കി അയച്ചു. കടവരിയില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകള്‍ മറികടക്കാന്‍ ശ്രമിച്ചവരെയാണ് ജീവനക്കാര്‍ തടഞ്ഞത്.

The post ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം നെഗറ്റീവ് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...