വി. മുരളീധരനെ വിമര്‍ശിക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ കേരള മന്ത്രിസഭയിലെ ശകുനി : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി. മുരളീധരനെ വിമര്‍ശിക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ കേരള മന്ത്രിസഭയിലെ ശകുനിയാണ്. കേരളത്തെയും കേന്ദ്രസര്‍ക്കാരിനെയും തമ്മിലടിപ്പിക്കുന്ന ശകുനിയുടെ റോളാണ് കടകംപള്ളി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

രാജവാഴ്ചയുടെ കാലത്ത് തമ്പുരാക്കന്മാര്‍ പറയുന്ന പോലെയാണ് കടകംപള്ളി പറയുന്നത്. ഇത്രയധികം ധാര്‍ഷ്യത്തോടെയും അഹങ്കാരത്തോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന മന്ത്രിമാര്‍ വേറെയുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. ഇവിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരും. കേരളമെന്നാല്‍ പിണറായി എന്നാണ് കടകംപള്ളി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമര്‍ശിക്കരുതെന്ന നിലപാടാണ് കടകംപള്ളിക്ക് ഉള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിക്ക് വിഭ്രാന്തി വരുന്നത് പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ്. ജനാധിപത്യത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടുക്കിയിലും കോട്ടയത്തും ഗ്രീന്‍സോണായി പ്രഖ്യാപിച്ച്‌ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവു വരുത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ ഇരു ജില്ലകളിലും കൊവിഡ് രോഗം വര്‍ധിക്കാന്‍ ഇടയായതെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കടകംപള്ളി സുരേന്ദ്രന്‍  വിമര്‍ശനം ഉന്നയിച്ചു. വി. മുരളീധരന്‍ തരംതാണ രാഷ്ട്രീയക്കാരനായി അധഃപതിക്കരുത്. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാനാണ് മുരളീധരന്‍ ശ്രമിക്കേണ്ടത്. പ്രവാസികളെ മടക്കിക്കൊണ്ടുവരാനാണ് മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

The post വി. മുരളീധരനെ വിമര്‍ശിക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ കേരള മന്ത്രിസഭയിലെ ശകുനി : കെ. സുരേന്ദ്രന്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...