വധുവിനെയും കൊണ്ട് യാത്രതിരിച്ച അച്ഛൻ യാത്രാമധ്യേ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മകളുടെ വിവാഹത്തിനായി യാത്ര തിരിച്ച അച്ഛന്‍ വഴി മധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി. എസ് പരമേശ്വരന്‍ മൂത്തത് (62) ആണ് മരിച്ചത്. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി പ്രതിശ്രുത വധുവായ മകള്‍ക്കൊപ്പം പോയ അച്ഛനാണ് കാര്‍ യാത്രയ്ക്കിടെ മരിച്ചത്.

പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയുടെയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടില്‍വെച്ച്‌ നടത്താനാണ് നിശ്ചയിച്ചത്. ഇതിനായി പരമേശ്വരന്‍ മൂത്തതും മകളും മകന്‍ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന്‌ വന്നത്. യാത്രാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവര്‍ പുറപ്പെട്ടത്.

യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരന്‍ മൂത്തത്‌. പരേതയായ ജലജയാണ് പരമേശ്വരന്റെ ഭാര്യ.

The post വധുവിനെയും കൊണ്ട് യാത്രതിരിച്ച അച്ഛൻ യാത്രാമധ്യേ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...