ഇടുക്കി കയ്യേറ്റം ; പരസ്പരം പരിഹസിക്കണോ എന്ന് എംഎം മണി ആലോചിക്കണം, ശിവരാമനെ പിന്തുണച്ച് സിപിഐ ജില്ലാ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എം.എം മണി എം.എല്‍.എയും സിപിഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഐ ഇടുക്കി ജില്ല നേതൃത്വം. വിഷയത്തില്‍ കെ.കെ. ശിവരാമനെ അനുകൂലിച്ച സിപിഐ ജില്ല നേതൃത്വം എം.എം. മണിയുടെ നിലപാടിനെ തള്ളി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കയ്യേറ്റം ഇല്ല എന്ന എം.എം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീംകുമാറാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തുറന്നുപറഞ്ഞത്. കെ.കെ. ശിവരാമന്‍ പറഞ്ഞത് സിപിഐയുടെ ഔദ്യോഗിക നിലപാടാണെന്നും കയ്യേറ്റം ഒഴിപ്പിക്കുക എന്നത് തന്നെയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.

കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ല. റവന്യൂ വകുപ്പ് സിപിഐയിൽ നിന്നും മാറ്റണമെന്ന നിലപാട് എം.എം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും തങ്ങളോട് അല്ലെന്നും സലീംകുമാര്‍ പറ‍ഞ്ഞു.ഇടുക്കിയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എംഎം മണിയുടെ അഭിപ്രായം ചിലപ്പോള്‍ സിപിഎമ്മിന്‍റെ അഭിപ്രായം കൂടിയാകാം. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും സിപിഐക്കില്ല. കയ്യേറ്റ വിഷയത്തിൽ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്. ഇക്കാര്യത്തില്‍ എംഎം മണിയുടെ നിലപാടിനോട് യോജിക്കാൻ സിപിഐക്ക് ആവില്ല. കൊട്ടക്കാപൂരില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് പ്രയാസങ്ങളുണ്ടായിരിക്കാം. ചിന്നക്കനാലില്‍ ഉള്‍പ്പെടെ ജില്ലയില്‍ റവന്യു ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചത് ഒഴിപ്പിക്കണമെന്നതാണ് സിപിഐയുടെ നിലപാട്. മുന്നണിയിൽ മൂന്നാർ കയ്യേറ്റം വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. അതിനാല്‍ തന്നെ പരസ്പരം പരിഹസിക്കുന്ന രീതി ഒഴിവാക്കണൊ എന്നത് എംഎം മണി ആലോചിക്കേണ്ടതാണെന്നും 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുകയെന്നും സലിംകുമാര്‍ വ്യക്തമാക്കി.

ജില്ലയില്‍ വന്‍കിട കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാണിച്ചുകൊടുക്കട്ടെയെന്ന് എം.എം മണി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കയ്യേറ്റം കാണിച്ചുതരാമെന്ന് കെ.കെ. ശിവരാമനും തിരിച്ചടിച്ചു. മൂന്നാർ മേഖലയിൽ സിപിഎം നേതാക്കളും ബന്ധുക്കളും വരെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് പ്രചരിക്കുന്നുണ്ടെന്നും ആര്‍ക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണമെന്നും കെ.കെ. ശിവരാമന്‍ വ്യക്തമാക്കിയിരുന്നു. കയ്യേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടതിനാല്‍ കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞതോടെ ആ തർക്കം അവിടെ വെച്ച് തീർന്നുവെന്നും ശിവരാമന്‍ പറഞ്ഞിരുന്നു. മൂന്നാറില്‍ കയ്യേറ്റമില്ലെന്നാണ് സിപിഎം ജില്ല നേതാക്കളുടെ നിലപാടെങ്കില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ ജില്ല നേതൃത്വം. സിപിഐ ജില്ല സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെ വിഷയത്തില്‍ ഇരുമുന്നണികള്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണം തുടരാനുള്ള സാധ്യതയുമേറി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...