കൊവിഡ് 19: ഇടുക്കിയിൽ 840 വിദേശ വിനോദസഞ്ചാരികൾ നിരീക്ഷണത്തിൽ ; 75 പേര്‍ ഹൈ റിസ്ക് വിഭാഗത്തില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇടുക്കിയിൽ 840 വിദേശ വിനോദസഞ്ചാരികൾ നിരീക്ഷണത്തിൽ. ഇതിൽ 75 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ബ്രിട്ടീഷ് പൗരനുമായി മൂന്നാറിൽ  സമ്പർക്കം പുലർത്തിയ നൂറ്റമ്പതോളം പേരെയും നിരീക്ഷണത്തിലാക്കി.

ജില്ലയിലെ ഹോട്ടലുകളും റിസോട്ടുകളും കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ നിന്നാണ് വിദേശ വിനോദ സഞ്ചാരികളുടെ കണക്ക് ശേഖരിച്ചത്. പോലീസും ആരോഗ്യവകുപ്പും ചേർന്നുള്ള സംഘമാണ് വിനോദ സഞ്ചാരമേഖലയിൽ പരിശോധന നടത്തുന്നത്. നിരീക്ഷണത്തിലുള്ള സഞ്ചാരികൾക്ക് ഇവർ ആവശ്യമായ വൈദ്യസഹായവും നൽകുന്നു.

ബ്രിട്ടീഷ് പൗരൻ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ 75 ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതിൽ പനി ബാധിച്ച ആറ് പേരെ ആരോഗ്യവകുപ്പ് സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽ കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊ‍ർജിതം. പരിശോധനയും നിരീക്ഷണവും കാര്യക്ഷമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...