ഇരട്ടയാറില്‍ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : ഇടുക്കി ഇരട്ടയാറില്‍ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇരട്ടയാര്‍ വയലുങ്കല്‍ വീട്ടില്‍ രാഹുല്‍ സണ്ണി നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ രക്തസ്രാവവും കഴുത്തിന്റെ എല്ലൊടിഞ്ഞതുമാണ് രാഹുല്‍ സണ്ണിയുടെ മരണകാരണം. പ്രതിയും സുഹൃത്തുമായ ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി സജയന്‍ കൈകൊണ്ട് ഇടിച്ചും കാലുകൊണ്ട് ചവിട്ടിയുമാണ് രാഹുല്‍ സണ്ണിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാഹുലിനെ കൊലപ്പെടുത്താന്‍ ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി സജയന്‍ ഒരു ആയുധം പോലും ഉപയോഗിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുലിന്റെ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടായി. മര്‍ദ്ദനത്തില്‍ രാഹുലിന്റെ കഴുത്തിന്റെ എല്ല് ഓടിഞ്ഞു. 150 മീറ്റര്‍ വലിച്ചിഴച്ചതിലൂടെ ശരീരത്ത് ഗുരുതരമായി മുറിവേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് സുഹൃത്തായ രാഹുല്‍ സണ്ണിയെ കൊലപ്പെടുത്തിയത്. സജയനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...