ഇടുക്കി – കോട്ടയം ജില്ലകളില്‍ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളും പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. പാലായില്‍ നിന്ന് കുമളി ഒഴികെയുള്ള സര്‍വീസുകള്‍ ആരംഭിച്ചു. കുട്ടിക്കാനം – മുണ്ടക്കയം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം – വാഗമണ്‍ – കോട്ടയം സര്‍വീസ് തുടങ്ങി. ആമ്പലപ്പുഴ – തിരുവല്ല കെ.എസ്.ആര്‍.ടി.സി സര്‍വീസ് വീണ്ടും ആരംഭിച്ചു.

അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചത്. ജില്ലാ കളക്ടര്‍ പി കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...