ഇടുക്കി ജില്ലയിലെ തിരോധാന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലയിലെ തിരോധാന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരുന്തും പാറയില്‍ തിരച്ചില്‍ നടത്തുന്നു. കാണാതാകുമ്പോള്‍ സെല്‍വരാജനൊപ്പം അഞ്ജുവെന്ന(34) യുവതിയും ഉണ്ടായിരുന്നു. ഇരുവരുടെയും തിരോധാനത്തില്‍ നിര്‍ണായക തുമ്പായി നില്‍ക്കുന്നത് അവസാനമായി ലഭിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷനാണ്. ഇത് ഇടുക്കിയിലെ പരുന്തുംപാറ ആയതിനാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പ്രദേശം പോലീസ് അരിച്ചുപെറുക്കി തിരച്ചില്‍ നടത്തി.

പരുന്തുംപാറ കൊക്കയില്‍ കെ. എ. പി. അഞ്ചാം ബറ്റാലിയന്‍ ഹൈആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ പീരുമേട്ടിലെ രണ്ടിടങ്ങളില്‍ സാഹസികമായി തിരച്ചില്‍ നടത്തിയിട്ടും തുമ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരുന്തുംപാറയിലെ എണ്ണൂറ് അടി താഴ്ച്ചയില്‍ ഇറങ്ങിയാണ് തെരച്ചില്‍ നടത്തിയത്. 2020 മെയ് 18 ന് രാവിലെ 11 നും 12 നും ഇടയിലാണ് പീരുമേട് കച്ചേരിക്കുന്ന് സ്വദേശി സെല്‍വരാജ്, അഞ്ജു എന്നിവരെ കാണാതാകുന്നത്. സെല്‍വരാജിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പരുന്തുംപാറയ്ക്ക് സമീപം ഗ്രാമ്പിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. അവിടെ രണ്ട് മണിക്കൂറോളം ഇരുവരും ചിലവഴിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം.

ഇരുവരുടെയും മൊബൈല്‍ ഫോണുകളും അഞ്ജു കാണാതായ ദിവസം ഇട്ടിരുന്ന വസ്ത്രവും കാറിനുള്ളില്‍ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. അന്ന് തന്നെ പരുന്തുംപാറയില്‍ ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തി. പിന്നീട് ഇരുവരും എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ സഹായമില്ലാതെ ഗ്രാമ്പി എസ്റ്റേറ്റില്‍ നിന്നും പുറത്തു വരാനും പ്രയാസമാണ്. പോലീസ് നാട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും ഇരുവരെയും കണ്ടെതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.

ഭര്‍ത്താവും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു. അവിവാഹിതനാണ് സെല്‍വരാജന്‍. ഇയാള്‍ പീരുമേട്ടിലെ ടാക്‌സി ഡ്രൈവറായിരുന്നു. ഇരുവരും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നുവെന്ന് സൂഹൃത്തുക്കളെ ചോദ്യം ചെയ്തതോടെ പോലീസ് മനസിലാക്കി. ഇരുവരെയും കാണാതായ ദിവസം കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ആയിരുന്നു. അതിനാല്‍ ശാസ്ത്രീയമായ പരിശോധ ഉള്‍പ്പൈടെയുള്ളവ നടന്നില്ല. പീരുമേട് പോലീസ് സ്റ്റേഷനിലെ കേസ് ഫയല്‍ പുതുതായി എത്തിയ എസ്. എച്ച്. ഒ. സുമേഷ് സുധാകരന്‍ പൊടിതട്ടിയെടുക്കുകയായിരുന്നു. കേരളത്തിന് പുറത്ത് ഇവര്‍ പോയതായിട്ടുള്ള സൂചന കിട്ടിയില്ല.

മൂന്ന് വര്‍ഷം മുന്‍പുള്ള കോള്‍ ലിസ്റ്റുകളും ശേഖരിക്കാന്‍ കഴിയില്ല. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. ഇത് അന്വേഷണത്തില്‍ വെല്ലുവിളിയായി തീര്‍ന്നുവെന്ന് എസ്. എച്ച്. ഒ. പറഞ്ഞു. ഇതിനിടയില്‍ സെല്‍വരാജിന് മുന്‍പുണ്ടായ ഒരു ആക്‌സിഡന്റില്‍ നാലര ലക്ഷത്തോളം രൂപ സെല്‍വരാജിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. അത് ഇതുവരെയും പിന്‍വലിച്ചിട്ടില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ മാതാവ് വിറ്റു. ഇതിനിടയില്‍ അഞ്ജു ഗര്‍ഭിണിയായിരുന്നുവെന്ന് സെല്‍വരാജിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലില്‍ മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പോര്‍ട്ടലില്‍ പ്രസവവുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ലഭ്യമല്ല. കോവിഡ് വാക്‌സിന്‍ ഇരുവരും എടുത്തതായി രേഖകളില്ല.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ജീവിച്ചിരിക്കുന്നതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനായാണ് വന്‍ കൊക്കയായ ഗ്രാമ്പി വന മേഖലയില്‍ അന്വേഷണം നടത്തിയത്. എണ്ണൂറ് അടി താഴ്ച്ചയില്‍ തിരച്ചില്‍ നടത്തിയിട്ടും യാതൊന്നും കണ്ടെത്താനായില്ല. ഇതിന് താഴെയായി തോട് ഒഴുകുന്നുണ്ട്. പീരുമേട്ടിലെ തിരോധാന കേസ് ഇതോടെ വീണ്ടും ചര്‍ച്ച വിഷയമായിരിക്കുകയാണ്.

ഒരുപാട് സുഹൃത്ത് വലയമുള്ള സെല്‍വരാജ് നഷ്ടപ്പെട്ടതായി ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നില്ല. മരിക്കില്ലെന്ന് അയാള്‍ പല തവണ സുഹൃത്തുക്കളോട് പറയുമായിരുന്നു. അഞ്ജുവിന്റെ കുടുംബവും ഇപ്പോഴും കാത്തിരിക്കുകയാണ്. അഞ്ജു എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍. കേസ് വീണ്ടും അന്വേഷിച്ച പോലീസിനും ഇരുവരും മരിച്ചതായി സ്ഥിരീകരിക്കാനും കഴിയാതെ വന്നതോടെ അന്വേഷണം ഇനിയും നീളും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം ; മെറ്റയോട് വിവരം തേടി പോലീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പോലീസ്...