ഒരു പവന്‍ സ്വര്‍ണത്തിന് മാസം ആയിരം പലിശ ; തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചക്കരക്കല്‍: വീട്ടില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തില്‍ ഒരു പവന് ഒരു മാസം 1000 രൂപ വച്ച്‌ തരുമെന്ന് വീട്ടമ്മമാരെ വിശ്വസിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വീട്ടില്‍ സ്വര്‍ണം വയ്ക്കാതെ ഉയര്‍ന്ന വരുമാനമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ കണ്ണൂര്‍ മുണ്ടേരിയിലെ വീട്ടമ്മയില്‍ നിന്ന് 34 പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്. ചക്കരക്കല്‍ ചെറുവത്തല മൊട്ടയിലെ എന്‍.കെ കെ.ഹൗസില്‍ എം.കെ ഹൈറുന്നീസ(41)യണ് അറസ്റ്റിലായത്.

മുണ്ടേരിയിലെ റഹീമ(34)യുടെ പരാതിയിലാണ് പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് റഹീമയുടെ 34 പവന്‍ സ്വര്‍ണം വാങ്ങി മാസം പവന് ആയിരം രൂപ പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആഭരണങ്ങള്‍ തട്ടിയെടുത്തത്. തുടക്കത്തില്‍ പണം നല്‍കിയെങ്കിലും പിന്നീട് ഇവര്‍ ഫോണ്‍ എടുക്കാതായി. നിരന്തരം ബന്ധപ്പെട്ടപ്പോള്‍ പണം എത്തിക്കാമെന്ന് പറയുമെങ്കിലും പിന്നെയും മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

അന്വേഷണത്തില്‍ ആഭരണങ്ങള്‍ കണ്ണൂര്‍ ടൗണിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും മൂന്നു പരാതികള്‍ കൂടി സ്റ്റേഷന്‍ പരിധിയില്‍ നിന്നും എത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭരണങ്ങള്‍ കണ്ണൂര്‍ ടൗണിലെ വിവിധ ജ്വല്ലറികള്‍ക്ക് പ്രതി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...