ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജീവനക്കാരന്‍ ഒളിവില്‍. സിപിഎം സംരക്ഷണയില്‍ ഇയാള്‍ ഒല്‍വില്‍ കഴിയുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും എന്‍ജിഓ യൂണിയന്‍ നേതാവുമായ ശൂരനാട് തെക്ക് കിടങ്ങയം നടുവിലേമുറി കിഴക്കടത്ത് മുക്ക് കാര്‍ത്തികയില്‍ അജയന്‍ പിള്ള എന്ന് അറിയപ്പെടുന്ന അജയകുമാറി(46)ന് വേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആറുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതി കിട്ടി ശൂരനാട് പോലീസ് കേസെടുക്കുന്നത് ഈ വര്‍ഷം ആദ്യമാണ്. അജയനെതിരെ മുന്‍പും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. പതാരത്ത് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു. ഇതിന്റെ മറവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നിരുന്നുവത്രേ. സ്ത്രീകളോട് ഇയാള്‍ മോശമായി പെരുമാറുന്നുവെന്ന പരാതി നേരത്തേയും ഉണ്ടായിരുന്നു.

രാത്രികാല ട്യൂഷന് വിളിച്ച്‌ വരുത്തിയാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നത്. കുട്ടികളുടെ അമ്മമാരെ രാത്രികാലങ്ങളില്‍ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നു. കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ശിശുക്ഷേമ സമിതിയില്‍ നിന്നടക്കം അന്വേഷണം നടന്നിരുന്നു. മുന്‍പ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎമ്മിലും എന്‍ജിഓ യൂണിയനിലുമുള്ള ബന്ധം ഉപയോഗിച്ച്‌ പീഡന പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.

പ്രതി ഒളിവിലായതു കൊണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കേണ്ടി വന്നുവെന്നാണ് പോലീസ് പറയുന്നത്. സിപിഎം ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഒളിച്ചു കളിക്കുന്നുവെന്നാണ് ആക്ഷേപം. ഈ കേസിലെ ഇരയുടെ ബന്ധുക്കള്‍ ഇയാളെ മര്‍ദിച്ചിരുന്നതായി പറയുന്നു. സമാന സംഭവങ്ങളില്‍ മുന്‍പും നാട്ടുകാരുടെ കൈയില്‍ നിന്ന് ഇയാള്‍ക്ക് അടി കിട്ടിയിരുന്നുവെന്നാണ് വിവരം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...