കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്‌ട്രീയം വിടുമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്‌ട്രീയം വിടുമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. എയിംസിൻ്റെ പേരും പറഞ്ഞ് പലരും എന്നെ തേച്ചു. എന്നാൽ എയിംസ് വന്നാൽ അത് തൻ്റെ ക്രെഡിറ്റ് ആകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ സർക്കാർ ഗൈഡ് ലൈൻ പ്രകാരം എയിംസിനായുള്ള ശുപാർശ നൽകണം. തൃശൂർ , ഇടുക്കി എന്ന ജില്ലകളെയും പരിഗണിക്കണം. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

രാജ്യത്തെ ഇന്ധന വർധനയിലും സുരേഷ് ഗോപി എംപി പ്രതികരിച്ചു. താൻ മനസിലാക്കിയിടത്തോളം രണ്ടു പ്രാവശ്യം മാത്രമാണ് ഇന്ധന വിലവർധിച്ചത്. യുപിഎ ഭരണകാലത്ത് ഒരു യുദ്ധവും ഇല്ലാത്തപ്പോൾ എത്ര തവണ ഇന്ധന വില കൂടിയെന്ന് വിളംബരം ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇന്ധന വിലക്കയറ്റം പിടിച്ച് നിർത്താൻ തനതായ രീതിയിൽ നടപടി സ്വീകരിക്കുമെന്ന് പറയുന്നത് കേരള സർക്കാരിൻ്റെ ബുദ്ധിപരമായ നീക്കമാണ്. ഒരിക്കലെങ്കിലും പെട്രോളിൻ്റെ ടാക്സ് കുറയ്ക്കാൻ കേരള സർക്കാർ ശ്രമിച്ചിട്ടുണ്ടോ എന്നും ഒരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പെട്രോളിൻ്റെ ടാക്സ് ഉയർന്നെങ്കിൽ അത് പിരിക്കില്ല എന്ന് കേരളസർക്കാർ തീരുമാനമെടുത്തില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...