എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കും ; വിവാദ പ്രസംഗവുമായി പി കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ വിവാദ പ്രസംഗവുമായി കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ആർ ശ്രീലേഖക്ക് പിന്നാലെയാണ് കൃഷ്‌ണദാസിൻ്റെ ലൗ ജിഹാദ് പരാമർശം.

കാട്ടാക്കടയിലെ അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു പി കെ കൃഷ്ണദാസ് വിവാദ പരാമർശം നർത്തിയത്. ക്രൈസ്ത പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം, കൃഷ്ണദാസിന്‍റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ രംഗത്തെത്തി. അങ്ങനെ പാർട്ടിക്ക് അഭിപ്രായം ഉണ്ടെങ്കിൽ പ്രകടന പത്രികയിൽ ഉണ്ടാകുമായിരുന്നു. അതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജീവ്‌ ചന്ദ്രശേഖറിന്‍റെ മറുപടി. ലവ് ജിഹാദ് ഉണ്ട്. എന്നാല്‍, അതിനെ നിർവചിക്കുന്നതിലാണ് പ്രശ്നമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...

സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ...

0
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന...

ആദിവാസികൾക്ക് ഓണക്കോടി , ഉത്തരവ് സർക്കാർ തിരുത്തി

0
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ...