എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കും : പി.കെ. ശ്രീമതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സ്ത്രീപക്ഷ നയങ്ങളുടെ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തില്‍ വരുമ്പോള്‍ വനിതാ മുഖ്യമന്ത്രി എന്ന സാധ്യത പാര്‍ട്ടി പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മികച്ച പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി സിപിഐഎം ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡണ്ട് കൂടിയായ പി.കെ. ശ്രീമതിയുടെ ഈ പ്രതികരണം.

കഴിഞ്ഞ 10 വര്‍ഷമായി സ്ത്രീപക്ഷം ചേര്‍ന്നാണ് സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയത്. വനിതകള്‍ക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ഹള്‍ നടപ്പിലാക്കി. സ്ത്രീകള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താനുള്ള ഒരു വഴി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നതിന് ശേഷം വനിതാ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാം,’ എന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈറ്റില ഹബ്ബിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
കൊച്ചി : വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ...

ട്രംപിനെ കാണാൻ നെതന്യാഹു എത്തും ; വൈറ്റ് ഹൗസ് കൂടിക്കാഴ്ച ഉടൻ

0
വാഷിങ്ടൺ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച വൈറ്റ്...

റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം : കടയുടമയ്ക്ക് പരിക്ക് ; പന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക്...

റിംപാക്കിനായി ഹവായിയിലെത്തി ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം

0
വാഷിങ്ടൺ : ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണത്തിലും സമുദ്രതന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയുടെ...