മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല ; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ യു.ഡി.എഫ് സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നും എം.എൽ.എ ആയി തുടരുമെന്നുമുള്ള കടുത്ത നിലപാടിലാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളും യു.ഡി.എഫിനെ 102 എന്ന വിജയസംഖ്യയിലേക്ക് എത്തിച്ചതും തന്റെ ടീം വർക്കിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി തന്റെ രാഷ്ട്രീയ ജീവിതം തന്നെ പണയപ്പെടുത്തിക്കൊണ്ട് യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക നേതാവാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാതെ മന്ത്രിസഭയിൽ അംഗമാകാൻ അദ്ദേഹം ഒട്ടും താല്പര്യപ്പെടുന്നില്ല. വി.ഡി. സതീശന്റെ ഈ തീരുമാനം ഹൈക്കമാൻഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇവരുമായി നേരിട്ട് ചർച്ച നടത്തും. ഞായറാഴ്ച വൈകുന്നേരത്തോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...