തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ കടുത്ത ആഭ്യന്തര കലഹം ; ബിനോയ് വിശ്വം മാറണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ വൻ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ബിനോയ് വിശ്വം മാറണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്. ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് പലയിടങ്ങളിലും പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ചടയമംഗലം, ചാത്തന്നൂർ എന്നിവിടങ്ങളിലെ തോൽവിക്ക് പ്രധാന കാരണം ഇതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂരിലെയും നാദാപുരത്തെയും തോൽവിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ തന്നെയാണ് കാരണമെന്ന് പാർട്ടി അണികൾക്കിടയിൽ വിമർശനമുണ്ട്. ചാത്തന്നൂരിലെ തോൽവി ബിജെപിക്ക് സിപിഐ നൽകിയ സംഭാവനയാണെന്ന് സംവിധായകൻ എം.എ. നിഷാദ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചു. പാർട്ടിയുമായി അടുത്ത ബന്ധമുള്ള പലരും നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...